കിസാന്‍മിത്ര ഓഫീസ് ഉദ്ഘാടനം ചെയ്തു
കര്‍ഷക ശാക്തീകരണം ലക്ഷ്യമാക്കി ദേശീയ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പിടി ചാക്കോ മെമ്മോറിയല്‍ കിസാന്‍മിത്ര പ്രൊഡ്യൂസര്‍ കമ്പനി തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം എംഎല്‍എ ഓ.ആര്‍ കേളു നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍ അധ്യക്ഷയായിരുന്നു. കിസാന്‍മിത്ര ചെയര്‍മാന്‍ ഡിജോ കാപ്പന്‍ ആമുഖ പ്രഭാഷണം നടത്തി. ബെന്നി വിഎസ്, മനോജ് ചെറിയാന്‍, എന്‍എം ആന്റണി, ശശി വാറോളി, സല്‍മ മോയിന്‍, തുടങ്ങിയവര്‍ സംസാരിച്ചു.