സിസ്റ്റര്‍ ലൂസി ഐക്യദാര്‍ഢ്യസദസ് സംഘടിപ്പിച്ചു
സഭാ നേതൃത്വം രാഷ്ട്രീയ നേതൃത്വങ്ങളെ വിലക്കെടുത്തതാണ് ഇന്നത്തെ കാലഘട്ടത്തില്‍ കൃസ്ത്യാനികള്‍ക്ക് നാണകേടുണ്ടാക്കിയതെന്ന് ഡെല്‍ഹി സെന്റ് സ്റ്റീഫന്‍ കോളേജ് മുന്‍ പ്രിന്‍സപ്പാള്‍ റവ.ഡോ. വത്സന്‍ തംമ്പു,കാത്തലിക്ക് ലെമെന്‍സ് അസോസിയേഷന്‍ മാനന്തവാടിയില്‍ സംഘടിപ്പിച്ച സിസ്റ്റര്‍ ലൂസി ഐക്യദാര്‍ഢ്യസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതൃത്വങ്ങളെ തങ്ങളുടെ കാലിന്‍ ചുവട്ടിലാക്കി സഭാ നേതൃത്വങ്ങള്‍ തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ കേരളത്തിലെ ക്രിസ്ത്യാനികള്‍ നാണകേടുണ്ടാക്കിയതായി ഡോ.വത്സന്‍ തമ്പു പറഞ്ഞു.എം.എല്‍ ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. അസോസിയേഷന്‍ നേതാക്കളായ വി.ജെ.ചാക്കോ, അഡ്വ:ബോറിസ് പോള്‍, പ്രെഫ: പി.സി.ദേവസ്യ, പ്രെഫ: കുസുമം ജോ സഫ്, ജോര്‍ജ് ജോസഫ്, കെ.കെ.രമ, ജോസ് പി തേനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.