കേരളാ കർണാടക അതിർത്തിയിൽ തുറന്ന മദ്യാ ഷാപ്പ് നാട്ടുകാർ പൂട്ടിച്ചു

0

കാട്ടിക്കുളം : രണ്ട് ദിവസം മുൻപാണ് പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് കുട്ടം തോൽപെട്ടി അതിർത്തിയായ സിങ്കോണ കോളനി സമീപം പുതിയ മദ്യ കട തുറന്നത് വെള്ളിയാഴ്ച്ച പത്ത് മണിയോടെ കോളനി വാ സി കളും നാട്ടുകാരും ചേർന്ന് മദ്യഷാപ്പിലേക്ക് മാർച്ച് നടത്തുകയായിരുന്നു കഞ്ചാവും മദ്യവു വ്യാപകമായതോടെയാണ് നാട്ടുകാർ ശക്തമായ പ്രക്ഷോപത്തിലേക്ക് നീങ്ങിയത് ചർച്ച നടത്തിയെങ്കിലും മദ്യകട പൂട്ടാൻ ഉടമ തയ്യാറാകാത്തതിനെ തുടർന്നാണ് കോളനിവാസികൾ രംഗത്തെത്തി ബാറിന്റെ ഗേറ്റ് പൂട്ടുകയും മദ്യപിക്കാനെത്തിയ ആൾക്കാരെയും ആയിരക്കണക്കിന് സ്ത്രികൾ ചേർന്ന് ഓടിക്കുകയായിരുന്നു തുടർന്ന് ഗേറ്റിന് മുൻപിൽ പ്രതിഷേധം ശക്തമാക്കുകയായിരുന്നു’ ‘ കർണാടക ശ്രീമംഗലം സി ഐ ദിവാകർ ‘വാർഡ് മെംബർ രാമകൃഷ്ണൻകുട്ടം പഞ്ചായത്ത് പ്രസിഡന്റ് സുശീല യും നാട്ടുകാരും നടത്തിയ ചർച്ചയിൽ പ്രസിഡന്റ് ആദ്യ വെടി പൊട്ടിച്ചും ‘പഞ്ചായത്തിന്റെ യാതൊരു വിധ അനുമതി നൽകിയിട്ടില്ലന്നും തുടർന്ന് കോളനി സ്കൂൾ പരിസരത്ത് മദ്യ കടപ്ര വർത്തിക്കാൻ അനുവതിക്കാൻ പഞ്ചായത്ത് ഒരുക്കമല്ലന്ന് പറഞ്ഞതോടെ ഉടമ വെട്ടിലായ് ‘വോട്ട് ചെയ്യുന്നത് ഞങ്ങളാണങ്കിൽ ആര് ഉത്തരവിട്ടാലും ഇവിടെ മദ്യ കട തുറക്കാൻ അനുവതിക്കില്ലന്ന് ആയിരകണക്കിന് ജനങ്ങൾ ഒറ്റകെട്ടായതോടെ പോലീസും വെട്ടിലായി തുടർന്ന് ഒരു തീരുമാനം ആകുവരെ മദ്യകട തുറക്കരുതെന്ന് ഉടമക്ക് സി ഐ ദിവാകർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!