വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു തകര്‍ന്ന പൈപ്പുകള്‍ നന്നാക്കി
വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു. നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ശരിയാകാത്ത പുളിഞ്ഞാല്‍ കുടിവെള്ള പദ്ധതിയുടെ തകര്‍ന്ന പൈപ്പുകള്‍ അധികൃതര്‍ പുനസ്ഥാപിച്ചു. ഈ പ്രശ്‌നം കഴിഞ്ഞദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.പ്രളയത്തെ തുടര്‍ന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പുളിഞ്ഞാല്‍ കുടിവെള്ള പദ്ധതിയുടെ ചെക്ക് ഡാമില്‍ നിന്നും ടാങ്കിലേക്ക് എത്തുന്ന പൈപ്പുകള്‍ തകര്‍ന്നിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി 2300 ഓളം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും, നൂറുകണക്കിന് പൊതു ടാപ്പുകളിലും നിരവധി ഹോട്ടലുകളിലും വെള്ളമില്ലാത്ത അവസ്ഥയായിരുന്നു. നാട്ടുകാര്‍ നിരന്തരം അധികൃതരെ ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വയനാട് വിഷന്‍ ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കി.തുടര്‍ന്ന് ഉന്നത അധികാരികളുടെ നിര്‍ദ്ദേശപ്രകാരമാണ് തകര്‍ന്ന പൈപ്പുകള്‍ പുനഃസ്ഥാപിച്ചത്. ഇതിനോടൊപ്പം തന്നെ തകര്‍ന്ന കാരുണ്യ സ്വാശ്രയ സംഘത്തിന്റെ 25 ഏക്കര്‍ സ്ഥലത്തെ നെല്‍ കൃഷിക്ക് ആവശ്യമായുള്ള ജലസേചന പൈപ്പ് ലൈനും നന്നാക്കി.