തിങ്കളാഴ്ച്ച വൈകിട്ട് മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് അമ്പലവയല്‍ വേങ്ങച്ചാല്‍ കാവളത്തിങ്കല്‍ ബാബുവിന്റെ വീട് ഭാഗികമായി തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂരയ്ക്കാണ് നാശം നേരിട്ടത്. വയറിംങ് പൂര്‍ണ്ണമായും ഇടിമിന്നലില്‍ കത്തി നശിക്കുകയും ചെയ്തു. വീടിന്റെ അകത്തെ ചുമരുകള്‍ക്ക് വിള്ളലുമുണ്ട്. വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വീടിന്റെ അറ്റകുറ്റപണികള്‍ നടത്തണമെങ്കില്‍ അര ലക്ഷം രൂപയോളം വേണ്ടി വരുമെന്ന് ഉടമസ്ഥന്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.