നരസിപ്പുഴ കരകവിഞ്ഞൊഴുകി പ്രദേശവാസികള്‍ ദുരിതത്തില്‍
ഇന്നലെ ഒരു രാത്രി കൊണ്ട് അപ്രതീക്ഷമായി പെയ്ത ഇടിമിന്നലോടെയുള്ള അതിശക്തമായ മഴയില്‍ നരസിപ്പുഴ കരകവിഞ്ഞൊഴുകിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി.നരസിപ്പുഴയോട് ചേര്‍ന്ന വീടുകള്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങി. ശക്തമായ മഴ വെള്ളപ്പാച്ചില്‍ റോഡ് പാറ കഷ്ണങ്ങളും, ചരല്‍ കല്ലുകളും കൊണ്ട് നിറഞ്ഞു.കോളേരി ചെറിയപാലത്തിന്റെ ഒരു സൈഡ് മണ്ണ് ഇടിഞ്ഞു പുഴയിലേക്ക് ചേര്‍ന്നു.കോളേരി ചന്ദ്രബോസിന്റെ വീട് ഭാഗമായി വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. കഴിഞ്ഞ പ്രളയത്തില്‍ ഈ വീട് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു.രാത്രി ഒമ്പത് മണിയോടെയാണ് വെള്ളം വന്നത്, ഇരുളം, പൂതാടി, താഴെ കേണിച്ചിറ വാകേരി, പെരൂര്‍, മണല്‍വയല്‍, നെയ്ക്കുപ്പ, പാതിരിയമ്പം എന്നിവിടങ്ങളിലെ പുഴകളാണ് കരകവിഞ്ഞൊഴുകിയത്. നിരവധി കര്‍ഷകരുടെ ഞാറുകള്‍, ചേന കൃഷി മുതലായവ നശിച്ചു.നടവയല്‍ നെയ്ക്കുപ്പ പുഴയോട് ചേര്‍ന്ന ഭാഗങ്ങളിലെ 35 ളോം ആളുകളെ രാത്രിയോടെ നടവയല്‍ സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റിയത് കാരണം വന്‍ ദുരന്തത്തിന്നാണ് രക്ഷപ്പെട്ടത്.ഫോറസ്റ്റിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് ഉരുള്‍പ്പൊട്ടിയതോ, മേഘ സ്‌ഫോടനമോ ആകാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു
കേണിച്ചിറ പോലീസ് ,ഫോറസ്റ്റ് അധികൃതര്‍ വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ രാത്രി തന്നെ സ്ഥലത്ത് ആളുകളെ മാറ്റുന്നതിന് നേതൃത്വം നല്‍കി