സഞ്ചരിക്കുന്ന എ ടി എം

0

ദുരന്തം കാരണം നിരവധി പേരാണ് പുത്തുമല മുണ്ടക്കൈ, ചൂരല്‍മല , സൂചിപ്പാറ, തുടങ്ങിയ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് കിടക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാതെ ഇവര്‍ ഏറെ വിഷമിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ജില്ലാ സഹകരണ ബാങ്കിന്റെ കീഴിലെ സഞ്ചരിക്കുന്ന എ ടി എം വാഹനം ഇവരുടെ വീടുകളുടെ മുമ്പിലെത്തിയത്. ഇത് നാട്ടുകാര്‍ക്ക് ഏറെ സഹായകമായി. സാധനങ്ങള്‍ വാങ്ങാന്‍ മേപ്പാടിയിലേക്ക് പോകണം ഈ പ്രദേശത്തുകാര്‍ക്ക്. പോകാന്‍ വാഹന സൗകര്യങ്ങള്‍ ഇല്ല . ഈ റൂട്ടില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. . രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കൊണ്ടാണ് വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!