പുത്തുമല ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത് നിരവധി വാഹനങ്ങള്‍.

0

നാടിനെ നടുക്കിയ പുത്തുമല ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത് നിരവധി വാഹനങ്ങള്‍. കാറും ഓട്ടോറിക്ഷയും ചരക്ക് വാഹനങ്ങളും ഇരുചക്രവാഹനങ്ങളുമാണ് ഏറ്റവുമധികം നാശം നേരിട്ടത്. പ്രാഥമിക കണക്കുകള്‍ പ്രകാരം തന്നെ നൂറിലേറെ വാഹനങ്ങള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളാണ് ഏറ്റവുമധികം മണ്ണിനടിയിലായത്. ഉരുള്‍ പൊട്ടാനുള്ള സാധ്യത മുന്നില്‍ കണ്ട് കുറെയേറെ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. എന്നാല്‍ വാഹനങ്ങള്‍ വീടുകളില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇങ്ങനെയുള്ള വാഹനങ്ങളാണ് മണ്ണില്‍ അകപെട്ടത്.ജീവിത മാര്‍ഗ്ഗമായ നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ പ്പെട്ടത് ക്യാമ്പിലുള്ളവരുടെ ജീവിത സ്വപ്‌നങ്ങള്‍ തച്ചുടച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!