കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലെ ഏകദേശം 350 കിലോമീറ്റര്‍ റോഡുകള്‍ക്ക് തകരാര്‍ സംഭവിച്ചതായി പൊതുമരാമത്ത് (റോഡ്) വിഭാഗം വിലയിരുത്തി. 30 കി.മീ. ദൂരം നാഷണല്‍ ഹൈവേക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. ആദ്യ കണക്കെടുപ്പില്‍ ഏകദേശം 80 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കളക്ടറേറ്റില്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല വര്‍ദ്ധന റാവുവിന്റെ അധ്യക്ഷതയില്‍ നടത്തിയ അവലോകന യോഗത്തിലാണ് വിലയിരുത്തല്‍ നടന്നത്. തകര്‍ന്ന റോഡുകളും സംരക്ഷണഭിത്തികളും അടിയന്തിരമായി റിപ്പയര്‍ ചെയ്യുന്നതിനും ശാസ്ത്രീയമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിനും തീരുമാനമായി. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം. ഹരീഷ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ഇസാഖ്, നാഷണല്‍ ഹൈവേ വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജമാല്‍ മുഹമ്മദ്, തുടങ്ങിയവര്‍ പങ്കെടുത്തു.