ക്യാമ്പില്‍ പ്രസവ വേദന ജില്ലാശുപത്രിയില്‍ പ്രസവം
ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച് പ്രസവവേദന. ജില്ലാ ആശുപത്രിയിലെത്തിച്ച കല്‍കത്തക്കാരി യുവതിക്ക് സുഖപ്രസവം.തൃശ്ശൂര്‍ ചിറ്റലപള്ളി ക്രിസ്റ്റോയുടെ ഭാര്യ ഫാത്തിമയാണ് ജില്ലാ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.തൃശ്ശൂര്‍ സ്വദേശിയായ ക്രിസ്റ്റോ ബംഗലൂരില്‍ വെച്ച് വസ്ത്ര കച്ചവടക്കാരിയായ കല്‍കത്തക്കാരിയായ ഫാത്തിമയെ പരിചയപ്പെട്ട് പിന്നീട് പ്രേമിച്ച് വിവാഹിതരാവുകയായിരുന്നു. വര്‍ഷങ്ങളായി കണിയാരം പാലാകുളി ജംഗ്ഷനിലായിരുന്നു താമസം. പ്രളയത്തെ തുടര്‍ന്ന് കണിയാരം ഫാദര്‍ ജി.കെ.എം.ഹൈസ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയവെ തിങ്കളാഴ്ച രാത്രിയോടെ പ്രസവവേദന ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.ചൊവ്വാഴ്ച രാവിലെ 9.10 ന് ഫാത്തിമ ആണ് കുഞ്ഞിന് ജന്മം നല്‍കുകയും ഉണ്ടായി. അമ്മയും കുഞ്ഞും സുഖമായി കഴിയുന്നു. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമാണ് .കൂട്ടിരിക്കാന്‍ പ്രസവ വാര്‍ഡില്‍ സ്ത്രീകളെ മാത്രമെ അനുവദിക്കു എന്നുള്ളത് കൊണ്ട് ആശുപത്രി അധികൃതര്‍ പേ വാര്‍ഡില്‍ ഒരു മുറിയും നല്‍കി