ഓമശ്ശേരിയില്‍ നിന്ന് ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തന ത്തിനെത്തിയ കര്‍മ്മാ ജീവന്‍ രക്ഷാ സമിതി അംഗങഅങള്‍ക്ക് ലക്കിടി താസഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം നല്‍കിയതായി പരാതി. പഴകിയ ഭക്ഷണം കഴിച്ച് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായ 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ അന്നു മുതല്‍ കൈ മെയ് മറന്ന് ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. 6 പേര്‍ക്ക് ഒരേ സമയം ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്ന് പഴകിയ ഭക്ഷണമാണോ നല്‍കിയത് എന്ന് അന്വേഷിച്ച് ഹോട്ടല്‍ മാനേജ്‌മെന്റ് ഇവര്‍ക്കെതിരെ മദ്യപിച്ച് കുഴപ്പമുണ്ടാക്കിയെന്ന് പോലീസില്‍ പരാതി നല്‍കി. സ്ഥലത്തെത്തിയ പോലീസിന് ഇവര്‍ ജീവര്‍ രക്ഷാസമിതി അംഗങ്ങളാണെന്ന് മനസിലാവുകയും ഇവരെ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 2 പേര്‍ ഇപ്പോള്‍ ഓമശ്ശേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.