എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റില്‍ ഡോക്സി സെന്റര്‍ ആരംഭിച്ചു. പ്രളയകാല പകര്‍ച്ചവ്യാധികളില്‍ എറെ അപകടകാരിയായ എലിപ്പനി തടയാനാവശ്യമായ ഡോക്സിസൈക്ലിന്‍ മരുന്നുകള്‍ ഇവിടെ ലഭിക്കും. രക്ഷാപ്രവര്‍ത്തകര്‍, വൊളണ്ടിയര്‍മാര്‍ അടക്കം മലിനജലവുമായി സമ്പര്‍ക്കമുണ്ടാകുന്ന എല്ലാവരും മുന്‍കരുതലായി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. ആഴ്ചയിലൊരിക്കല്‍ പരമാവധി ആറ് ആഴ്ചവരെയാണ് മരുന്ന് കഴിക്കേണ്ടത്.പ്രളയത്തിനു പിന്നാലേ എലിപ്പനി പടരാനിടയുള്ള സാഹചര്യത്തില്‍ ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.