സി പി ഐ എം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

0

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യ സ്ഥതയ്ക്കും, ദുര്‍ഭരണത്തിനുമെതിരെ സി പി ഐ എം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി പി ഐ എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി.ഒ പ്രദീപന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വികസന പദ്ധതിയുടെ 2 കോടി 24 ലക്ഷം രൂപ ലാപ്പ്സ് ആക്കി കളഞ്ഞതിനും, എല്‍ഡിഎഫ് മെമ്പര്‍മാരുടെ വാര്‍ഡുകളില്‍ പദ്ധതികള്‍ ഒഴിവാക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പ്രളയത്തിന്റെ ഭാഗമായി സര്‍ക്കാരില്‍ നിന്നും ഷിര കര്‍ഷകര്‍ക്ക് അനുവദിച്ച 25 ലക്ഷം രൂപയും ചിലവഴിച്ചില്ല, സ്‌കൂള്‍ നിയമനങ്ങളിലും, പഞ്ചായത്തിന്റെ ജീപ്പ് ലേലം നടത്തിയതിലും അഴിമതി കാണിച്ചു തുടങ്ങിയ ആരോപണങ്ങളും സിപി ഐ എം ഉന്നയിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എം.സൈദ്, സി പി ഐ എം എരിയ സെക്രട്ടറി സി.എച്ച്. മമ്മി, പി.ജി സജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!