കുരുമുളക് കൃഷി പുനരുജീവിപ്പിക്കാന്‍ വീട്ടമ്മയുടെ ഒറ്റയാള്‍ പോരാട്ടം

0

കാര്‍ഷിക മുന്നേറ്റത്തില്‍ വന്‍ വിജയം കൊയ്ത് വീട്ടമ്മ മാതൃകയാകുന്നു.പൊതുവെ കര്‍ഷകര്‍ ഉപേക്ഷിച്ച് തുടങ്ങിയ കുരുമുളക് കൃഷി വീണ്ടെടുക്കുകയാണ് ഒറ്റക്കൊരു വീട്ടമ്മ. കുരുമുളക് കൃഷിക്ക് പുതുജീവന്‍ നല്‍കുകയാണ് തിരുനെല്ലി പതിനൊന്നാം വാര്‍ഡിലെ ചേലൂര്‍ ഇല്ലിക്കല്‍ വീട്ടില്‍ ലില്ലി സ്റ്റീഫന്‍

ജില്ലയില്‍ വ്യാപകമായി വിവിധ കീടങ്ങള്‍ ബാധിച്ച് കുരുമുളക് കൃഷി നശിക്കുന്നതിനാല്‍ കര്‍ഷകര്‍ പാടെ കുരുമുളക് കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് സ്വന്തമായുള്ള അരയേക്കര്‍ സ്ഥലം മുഴുവനായി കുരുമുളക് വെച്ച് പിടിപ്പിച്ച ലില്ലി മാതൃകയാകുന്നത്. പൂര്‍ണ്ണമായി ജൈവ രീതിയില്‍ കടലപിണ്ണാക്ക് ഉണക്കിയ ചാണകപൊടി എന്നിവ മാത്രമാണ് വളമായി നല്‍കിയാണ് കുരുമുളക് തോട്ടം ലില്ലി സമൃദ്ധമാക്കുന്നത്. ഇതിന് പുറമേ ഇടവിളയായി കൃഷിചെയ്ത നേന്ത്രവാഴ, ചേന, മരച്ചീനി, ചേമ്പ് മുതലായവയും ലില്ലിയുടെ തോട്ടത്തിലുണ്ട്. എല്ലാ ജോലികളും ചെയ്യുന്നതും നോക്കി നടത്തുന്നതും ഈ വീട്ടമ്മ ഒറ്റക്കാണെന്നുള്ളതാണ് പ്രത്യേകത. തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 50000 രൂപ കാര്‍ഷിക വായ്പ എടുത്ത് തുക പൂര്‍ണ്ണമായും ഉപയോഗിച്ചതും കൃഷിക്ക് തന്നെയെന്നതും കര്‍ഷകര്‍ക്ക് മാതൃകയാകുന്നു. ശീമകൊന്നയാണ് കുരുമുളക് വള്ളിക്ക് താങ്ങു കാലുകള്‍. ഭര്‍ത്താവ് സ്റ്റീഫന്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. കിസാന്‍ മിത്ര പദ്ധതിയുടെ പഞ്ചായത്ത് സെക്രട്ടി രവീന്ദ്രന്‍ തൃശ്ശിലേരി ലില്ലിയുടെ തോട്ടം സന്ദര്‍ശിച്ച് വീട്ടമ്മയെ അഭിനന്ദിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!