അമ്പലവയല്‍ ടൗണില്‍ തമിഴ്നാട് സ്വദേശികളായ യുവതിക്കും സുഹൃത്തിനും മര്‍ദനമേറ്റ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം പാപ്പനംകോട്,ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മുതുവള്ളി മേലേ പുത്തന്‍ വീട്ടില്‍ വിജയകുമാറാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതി സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്ല്യം ചെയ്ത വിജയകുമാറിനെ തിരുവനന്തപുരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ലോഡ്ജ് നടത്തിപ്പുകാരനാണ് കുമാര്‍.ഇയാള്‍ യുവതി താമസിച്ചിരുന്ന മുറിയിലേക്ക് സജീവാനന്ദനൊപ്പമെത്തി ശല്ല്യം ചെയ്യുകയായിരുന്നു .കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് സജീവാനന്ദനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി പ്രതി പട്ടികയില്‍ ചേര്‍ത്തത്. ഇവരില്‍ ഒരാളാണ് കുമാര്‍. ജൂലായ് 21ന് ഞായാറാഴ്ചയാണ് തമിഴ്നാട്ടുകാരായ യുവതിക്കും യുവാവിനും മര്‍ദനമേറ്റത്.മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച തോടെയാണ് വിവരം പുറത്തറിഞ്ഞത്.തുടര്‍ന്ന് സിപിഎം നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടതിന് ശേഷമാണ് കേസില്‍ ആദ്യ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മുഖ്യപ്രതി സജീവാനന്ദന്‍ ഇപ്പോഴും ഒളിവിലാണ്.ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെക്ഷന്‍സ് കോടതി 3ാം തീയതിയിലേക്ക് മാറ്റി
Sign in
Sign in
Recover your password.
A password will be e-mailed to you.