റോഡരികിലെ ഉപയോഗ ശൂന്യമായ കുഴല്‍ കിണറിന്റെ പൈപ്പുകള്‍ നീക്കം ചെയ്യാത്തതു കാരണം നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്നതായി പരാതി. മുള്ളന്‍കൊല്ലി പെരിക്കല്ലൂര്‍ റോഡില്‍ സെന്റ് തോമസ് സ്‌കൂളിനടുത്താണ് കുഴല്‍ കിണര്‍ പൈപ്പുകള്‍ അപകടമുണ്ടാക്കുന്നത്.
10 വര്‍ഷത്തോളമായി ഉപയോഗശൂന്യമായി റോഡിന് സൈഡില്‍ നില്‍ക്കുന്ന കുഴല്‍ കിണറിന്റെ ഇരുമ്പ് പൈപ്പുകള്‍ മാറ്റാത്തതുമൂലം നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്. റോഡിന് വീതി കൂട്ടിയതോടെ കുഴല്‍ കിണര്‍ റോഡ് സൈഡില്‍ ആയി. എതിര്‍ദിശയില്‍ നിന്ന് വാഹനം വരുമ്പോള്‍ കുഴല്‍ കിണറി നെറ പൈപ്പുകള്‍ കാണാന്‍ കഴിയാത്തതുമൂലം ആറ് മാസത്തിനിടെ 50 ഓളം അപകടമാണ് ഇവിടെ ഉണ്ടായത്. നാട്ടുകാര്‍ നിരവധി തവണ പിബ്ലുഡിക്കും പഞ്ചായത്തിനും പരാതി നല്‍കിയിട്ടും റോഡ് സൈഡില്‍ നിന്ന് ഇരുമ്പ് പൈപ്പ് നീക്കം ചെയ്യാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.