തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും 2019-20 വാര്‍ഷിക പദ്ധതിയില്‍പ്പെട്ട പ്രവര്‍ത്തികളുടെ നിര്‍വഹണ പുരോഗതി ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗം അവലോകനം ചെയ്തു. നിലവില്‍ പദ്ധതി നിര്‍വഹണത്തിനായി പദ്ധതി വിഹിതത്തിന്റെ 13.17 ശതമാനം ചെലവഴിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനം-അനുവദിച്ച തുക-ചെലവാക്കിയ തുക-ശതമാനം യഥാക്രമം:ജില്ലാ പഞ്ചായത്ത്-39,60,83,000-2,30,83,000-5.82,ബ്ലോക്ക് പഞ്ചായത്തുകള്‍ – 39,75,51,000-4,64,73,000-11.68,നഗരസഭകള്‍-27,71,40,000-5,67,76,000-20.48,ഗ്രാമപഞ്ചായത്തുകള്‍ – 125,76,65,000-18,04,88,000-14.35,ആകെ-232,84,36,000-30,68,20,000-13.17.
വികസന സമിതി തീരുമാനങ്ങളില്‍ നടപടിക്ക് കാലതാമസം ഉണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഗൗരവമായി ഇടപ്പെടണമെന്നും ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നൂറു ശതമാനത്തിലെത്തിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്നും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ബജറ്റില്‍ അനുവദിച്ച പ്ലാന്‍ ഫണ്ട് കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ അതാതു വകുപ്പുകളോട് നിര്‍ദ്ദേശിച്ചു. പുകവലി നിരോധന നിയമത്തിന്റെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം വിലയിരുത്താനും സൗഹൃദപരമായ അന്തരീക്ഷം ഉറപ്പാക്കാനും എഡിഎം, സബ് കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. വിവിധ വിഷയങ്ങളിലായി 12 അജണ്ടകള്‍ സമിതി പരിഗണിച്ചു.
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം സുരേഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ കെ.പി ഷാജു, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ റജി വര്‍ഗീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷീല ജോണ്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മീര മോഹന്‍ദാസ് എന്നിവര്‍ക്ക് സമിതി യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post