കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു
എടവക പാണ്ടിക്കടവ് അഗ്രഹാരം മുണ്ടോപറമ്പില്‍ നാരായണന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഏകദേശം 30 അടി താഴ്ചയുള്ള കിണറാണ് പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്നത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്തുള്ള കിണറായതിനാല്‍ മണ്ണിടിച്ചില്‍ വീടിനും ഭീഷണിയായിട്ടുണ്ട്. വേനല്‍ക്കാലത്ത് ഏറെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് ഈ കുടുംബത്തിന്റെ ഏക ആശ്രയമായ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.