കമ്പ്‌ളാന്‍ നാട്ടി
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തില്‍, മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ എ.ജെ.ചാക്കോവിന്റെ ഫോട്ടോ പ്രദര്‍ശനം – കമ്പ്‌ളാന്‍ നാട്ടി-ആരംഭിച്ചു. മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ വെച്ച് 18 മുതല്‍ 28 വരെയാണ് പ്രദര്‍ശനം, പ്രദര്‍ശനം തബലിസ്റ്റ് അഗസ്റ്റിന്‍ ഇഗ്നേഷ്യസ് തബല വായിച്ച് ഉദ്ഘാടനം ചെയ്തു.പ്രദര്‍ശനം കാണാന്‍ നിരവധി പേര്‍ പഴശ്ശി വായനശാലയിലേക്ക് എത്തുന്നുണ്ട് .നാടന്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ടതും, പ്രത്യേകിച്ച് ഉത്സവഛായയില്‍ വാദ്യഘോഷത്തോടെയും, നൃത്തച്ചുവടുകളുടേയും അകമ്പടിയോടെ നടത്തപ്പെടുന്ന കമ്പള നാട്ടിയുടെ ദൃശ്യവിസ്മയങ്ങളാണ് കമ്പ്‌ളാന്‍ നാട്ടി എന്ന പേരില്‍ പ്രദര്‍ശിച്ചിട്ടുള്ളത്.ഉദ്ഘാടന ചടങ്ങില്‍ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരന്‍ അദ്ധ്യക്ഷനായിരുന്നു. അജി കൊളോണിയ, കെ എസ്.സജയന്‍ ,എന്‍.അനില്‍കുമാര്‍, എ ജെ ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.പ്രദര്‍ശനം ജൂലായ് 28 വരെ തുടരും