റേഡിയോഗ്രാഫറെ മാറ്റിയ സംഭവം: പ്രതിഷേധവുമായി ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രാഫറെ മാറ്റിയ സംഭവം പ്രതിഷേധവുമായി ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍. സംസ്ഥാന റിവ്യൂ മിഷന്‍ ഉദ്യോഗസ്ഥരും ഡി.എം.ഒ.യും ആശുപത്രി സന്ദര്‍ശിച്ച വേളയിലാണ് കമ്മിറ്റി അംഗങ്ങള്‍ ഇവര്‍ക്ക് മുന്‍പില്‍ പ്രതിഷേധവുമായി എത്തിയത്.പ്രതിഷേധത്തെ തുടര്‍ന്ന് ജീവനക്കാരന്റെ സ്ഥലംമാറ്റ ഉത്തരവ് തല്ക്കാലം മരവിപ്പിക്കാന്‍ ഡി.എം.ഒ.ഡോ.രേണുക ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.ഇന്ന് ഉച്ചക്ക് 12.30തോടെയാണ് ജില്ലാ ആശുപത്രിയില്‍ പ്രതിഷേധം അരങ്ങേറിയത്.ജില്ലാ ആശുപത്രിയിലെ ഒരു സ്റ്റാഫിനെ പോലും സ്ഥലം മാറ്റാന്‍ സമ്മതിക്കില്ലന്ന് എച്ച്.എം.സി.അംഗങ്ങള്‍ പറഞ്ഞു.ജീവനക്കാരനെ സ്ഥലം മാറ്റിയത് ഇടത് അനുകൂല സംഘടനകളുടെ ഇടപെടലാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണം സാധൂകരിക്കുന്ന തരത്തിലാണ് പ്രതിഷേധത്തില്‍ നിന്ന് സി.പി.എം അംഗങ്ങള്‍ വിട്ടുനിന്നതെന്നാണ് പിന്നാമ്പുറ സംസാരം.