വയനാട് ജില്ലയില്‍ നാല് മണിക്കൂര്‍ ടിപ്പര്‍ ലോറികള്‍ക്ക് സമയനിരോധനം ഏര്‍പ്പെടുത്തിയ ജില്ലാതല റോഡ് സുക്ഷാസമിതിയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചരക്ക് വാഹന തൊഴിലാളികളും വാഹന ഉടമകളും കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം.ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു)നും വാഹന ഉടമകളുടെ സംഘടനയും സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത് . മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. സമരത്തിനിടെ ഒരു വിഭാഗം തൊഴിലാളികള്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചത് പോലീസുമായി നേരിയ സംഘര്‍ഷത്തിനും ഗതാഗത തടസത്തിനും കാരണമായി.സിഐടിയു ജില്ലാ സെക്രട്ടറി പി വി സഹദേവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ കണക്കിലെടുത്ത് സമയം നിയന്ത്രണം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. മറ്റു ജില്ലകളെ അപേക്ഷിച്ച് നാലുമണിക്കൂര്‍ കൂടുതല്‍ സമയ നിയന്ത്രണമാണ് വയനാട്ടില്‍ഏര്‍പ്പെടുത്തിയിരിക്കുന്നത്. അശാസ്ത്രീയമായ സമയ നിയന്ത്രണം മേഖലയെ സാരമായി ബാധിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. പി ആര്‍ ജയപ്രകാശ് , മുഹമ്മദലി , കെ. സുധാകരന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.