പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
എടവക കാരക്കുനി പുത്തന്‍പുരയില്‍ പരേതനായ ഷാജിയുടേയും, ലിസിയുടേയും മകള്‍ സ്നേഹ (18) യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മണ്ണെണ്ണയൊഴിച്ച് അടുപ്പ് കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിക്കുയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊള്ളലേറ്റതിനെ തുടര്‍ന്ന് ആദ്യം ജില്ലാശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സിബി (17) ഏകസഹോദരനാണ്.