ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ അവസാന ഘട്ടത്തില്‍

0

കാട്ടികുളം ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലേക്ക്. അപ്പീല്‍ ഹിയറിംഗ് ആഗസ്റ്റ് 26 ന് തിരുവനന്തപുരത്ത്. എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് വയനാട് എം.പി രാഹുല്‍ഗാന്ധിക്ക് സ്വകാര്യവ്യക്തികള്‍ നിവേദനം നല്‍കിയിട്ടുണ്ട്. അന്യം നില്‍പും കണ്ടുകെട്ടലും നിയമപ്രകാരമാണ് 211 ഏക്കര്‍ വരുന്ന ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 2018 ലാണ് കലക്ടറായിരുന്ന എസ്. സുഹാസ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ എതിര്‍ കക്ഷികള്‍ കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ചതിനെ തുടര്‍ന്ന് എറ്റെടുക്കല്‍ തടസപ്പെട്ടു. സ്റ്റേയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നടപടികള്‍ പുനരാരംഭിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!