അനധികൃതമായി സവാരി നടത്തുന്ന ഓട്ടോറിക്ഷകളെ തടയുന്നതിനും പുതിയ ട്രാഫിക് സംവിധാനം നടപ്പിലാക്കുന്നതിന്റെയും ഭാഗമായി ബത്തേരി ടൗണില്‍ ഹാള്‍ട്ടിംഗ് പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ക്ക് നഗരസഭ ഡിജിറ്റല്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നു. ടൗണ്‍ പരിധിയിലുള്ള 13 ഓട്ടോ സ്റ്റാന്റുകളില്‍ സര്‍വ്വീസ് നടത്തുന്ന 670 ഓട്ടോറിക്ഷകള്‍ക്കാണ് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഡിജിറ്റല്‍ സ്റ്റിക്കര്‍ നല്‍കുന്നതിന്നായി പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടോറിക്ഷയുടെ ഉടമസ്ഥന്‍/ഡ്രൈവര്‍ ആര്‍സി ബുക്ക്,ഇന്‍ഷൂറന്‍സ്,പെര്‍മിറ്റ്,ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ സഹിതമാണ് രജിസ്ട്രേഷന് എത്തിച്ചേരേണ്ടത്. ടൗണ്‍ പരിധിയിലുള്ള 13 ഓട്ടോ സ്റ്റാന്റുകളില്‍ സര്‍വ്വീസ് നടത്തുന്ന 670 ഓട്ടോറിക്ഷകള്‍ക്കാണ് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംയുക്ത ഓട്ടോറിക്ഷ യൂണിയന്‍ പ്രതിനിധികള്‍, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍,പോലീസ് എന്നിവരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. 670ന് മുകളില്‍ പെര്‍മിറ്റ് ലഭിച്ചിട്ടുള്ള ഓട്ടോറിക്ഷകള്‍ക്ക് പൂമല,പൂതിക്കാട്,അമ്മായിപ്പാലം,ബ്ലോക്ക് ഓഫീസിന് മുന്‍വശം (ചീരാല്‍ റോഡ്), ചെതലയം,ആറാം മൈല്‍, കോളേജ് കുപ്പാടി, തിരുനെല്ലി,വൈവട്ടാമൂല,ആര്‍മാട് എന്നിങ്ങനെ പത്ത് സ്റ്റാന്റുകള്‍ നഗരസഭ അനുവദിച്ചിട്ടുണ്ട്.അടുത്ത ഘട്ടം ടൗണില്‍ സര്‍വ്വീസ് നടത്തുന്ന ഗുഡ്സ് വാഹനങ്ങള്‍,നാല് ചക്ര ഓട്ടോറിക്ഷകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍, ടാക്സി ജീപ്പുകള്‍ തുടങ്ങിയവയ്ക്ക് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നമ്പര്‍ നല്‍കും. ഇതിന് ശേഷവും രജിസ്റ്റര്‍ ചെയ്യാതെയും ഡിജിറ്റല്‍ സ്റ്റിക്കര്‍ ഇല്ലാതെയും ടൗണില്‍ സര്‍വ്വീസ് ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ റ്റി എല്‍ സാബു വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കന്‍മാരായ അനീഷ് ബി നായര്‍, കെ.എം വര്‍ഗീസ്, ഇബ്രാഹിം തൈത്തൊടി, പി.ജി.സോമനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു