വൈദ്യുതി നിരക്ക് വര്‍ദ്ധനവ് കേരള ജനതയോടുള്ള വെല്ലുവിളി: പി.കെ.ജയലക്ഷ്മി

0

കേരളത്തിന് ഇരുട്ടടി നല്‍കി വൈദ്യുതി മന്ത്രി നടപ്പാക്കിയ നിരക്ക് വര്‍ദ്ധനവ് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി.കോണ്‍ഗ്രസ്സ് മാനന്തവാടി കെ.എസ്.ഇ.ബി.ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് മറു ഭാഗം ഗേറ്റ് വഴി ഓഫീസ് കോംമ്പൗണ്ടില്‍ കയറുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് .മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എം.ജി.ബിജു അധ്യക്ഷനായിരുന്നു.അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, പി.വി. ജോര്‍ജ്ജ്, അബ്ദുള്‍അഷറഫ്, കമ്മന മോഹനന്‍, ടി.എ.റെജി, മാര്‍ഗരറ്റ് തോമസ്, തങ്കമ്മ യേശുദാസ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!