നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജൂലൈ 9ന്
മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ പുതിയതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക്, ലൈബ്രറി ബില്‍ഡിംഗ്, ഹെറിറ്റേജ് മ്യൂസിയം എന്നിവയുടേയും നവീകരിച്ച ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ഈ മാസം 9ന് നടക്കും.ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി.കെ.ടി.ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ മൂന്ന് കോടി ചിലവഴിച്ചാണ് അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചത്, , റൂസ്സയുടെ 85 ലക്ഷം രൂപ ചിലവില്‍ ലൈബ്രറി ബ്ലോക്ക്, യു.ജി.സി, പ്ലാന്‍ ഫണ്ട്, റൂസ്സ എന്നിവയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ഓപ്പണ്‍ ഓഡിറ്റോറിയം, എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയുടെ ഹെറിറ്റേജ് മ്യൂസിയം എന്നിങ്ങനെയാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണ ചിലവുകള്‍.പാഠ്യ-പാഠ്യേതര രംഗത്തും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലും മികച്ചു നില്‍ക്കുന്ന കോളേജില്‍ ഗ്രേഡിംഗിനായി യു.ജി.സി നാക് ടീം ആഗസ്റ്റ് 5, 6 തിയതികളില്‍ സന്ദര്‍ശനം നടത്തുമെന്നും കോളേജ് അധികൃതര്‍ പറഞ്ഞു വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ആര്‍.സായ് റാം,ജസ്റ്റിന്‍ ബേബി, കൃഷ്ണന്‍.എ.വി, രോഹിത് രാജ്, സുമേഷ് എ.കെ എന്നിവര്‍ പങ്കെടുത്തു.