പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്‌സിന്റെ പ്രവര്‍ത്തന മികവിനുള്ള ജില്ലാതല പുരസ്‌കാരത്തിന് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അര്‍ഹമായി. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ് സമ്മാനിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ടി. ബിനു, സ്‌കൂള്‍ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ എം.രാജേന്ദ്രന്‍, അധ്യാപക പ്രതിനിധികളായ കെ.അനില്‍കുമാര്‍, ഷീജാ മാത്യു, ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് ഭാരവാഹികളായ ഫസല്‍ റഹ്മാന്‍, ടി.പി ആകാശ് ,പി.എസ്.ശ്രീരാഗ്, ഡാന്‍ മാത്യു സാജ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സ്‌കൂള്‍ വിക്കി പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ മാഗസിന്‍ നിര്‍മ്മാണം, വിക്ടേഴ്‌സ് ചാനലിലേക്കുള്ള വാര്‍ത്ത തയ്യാറാക്കല്‍, ഐ.ടി. മേളകളുടെ സംഘാടനം, രക്ഷാകര്‍ത്തൃ ബോധവത്കരണം എന്നീ രംഗങ്ങളിലെ മികവിനെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നല്‍കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.