ഇരട്ടക്കൊലപാതകത്തിന് ഇന്ന് ഒരു വയസ്
നാടിനെ നടുക്കിയ വെള്ളമുണ്ട ഇരട്ട കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം വിചാരണ എത്രയും പെട്ടെന്ന് തുടങ്ങി. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു നാട്.കഴിഞ്ഞ വര്‍ഷം ജൂലൈ ആറാം തീയതി ഇരട്ട കൊലപാതക വാര്‍ത്ത കേട്ടാണ് പന്ത്രണ്ടാം മൈല്‍ എന്ന ഗ്രാമം ഉണര്‍ന്നത്. നവദമ്പതികളായ വാഴയില്‍ ഉമ്മര്‍ ഭാര്യ ഫാത്തിമയും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ജില്ലയെ നടുക്കി. തുടര്‍ന്ന് ദിവസങ്ങളില്‍ മാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്നതും ഈ വാര്‍ത്തയായിരുന്നു.പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിവേദനങ്ങളും, ആക്ഷന്‍ കമ്മിറ്റി രൂപീകരണവും. ഹര്‍ത്താല്‍ അടക്കം സമരങ്ങള്‍ക്ക് ഒടുവില്‍ കുറ്റാന്വേഷണ രംഗത്ത് പ്രമുഖനായ മാനന്തവാടി ഡിവൈഎസ്പി . ദേവസ്യയുടെ നേതൃത്വത്തില്‍ 29 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണം ഊര്‍ജിതമാക്കി. പോലീസിന്റെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തി പോലീസ് പ്രതിയെ പിടിച്ചു. തൊട്ടില്‍പ്പാലം കലങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍ ആയിരുന്നു പ്രതി.എല്ലാ ശാസ്ത്രീയ തെളിവുകളും ഉപയോഗിച്ച് 78 ദിവസത്തിനുള്ളില്‍ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചു. കേരള പോലീസിന് തന്നെ അഭിമാനമായി മാറിയിരുന്നു. പക്ഷേ ഒരു വര്‍ഷം തികഞ്ഞിട്ടും വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല എന്നാണ് അറിയുന്നത്. വിശ്വനാഥന്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആണ്.എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തീയാക്കി പരമാവധി ശിക്ഷ പ്രതിക്ക് വാങ്ങിക്കൊടുക്കണമെന്നാണ് ഇപ്പോള്‍ ഒരുനാട് ഒന്നടങ്കം പ്രാര്‍ത്ഥിക്കുന്നത്.