മഡ് ഫുട്‌ബോള്‍ സോണല്‍ മത്സരങ്ങള്‍ തുടങ്ങി
സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായി മഡ് ഫുട്‌ബോള്‍ സോണല്‍ മത്സരങ്ങള്‍ തുടങ്ങി.മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണി വയലിലാണ് മത്സരങ്ങള്‍ തുടങ്ങിയത്.വയനാട് ഡി.ടി.പി .സി . ,വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മഡ് ഫുട്‌ബോള്‍ മത്സരം.എട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി .ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ശ്രീലത കേശവന്‍ കളിക്കാരെ പരിചയപ്പെട്ടു.രണ്ടാമത്തെ മത്സരങ്ങള്‍ പനമരം നടവയല്‍ റോഡില്‍ പുഴ തീരത്തെ വയലില്‍ നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. സ്പ്ലാഷ് കോഡിനേറ്റര്‍ കെ.രവീന്ദ്രന്‍ അധ്യനായിരുന്നു. മൂന്നാം സോണല്‍ മത്സരം നാളെ മുട്ടിലില്‍ നടക്കും. നാളെ രാവിലെ ഒമ്പത് മണി മുതല്‍ കോട്ടത്തറയില്‍ മഡ് വോളിബോള്‍ മത്സരവും 13-ന് മഡ് ഫുട്‌ബോള്‍, മഡ് കബഡി , മഡ് വടംവലി എന്നിവയുടെ ജില്ലാതല മത്സരങ്ങള്‍ കാക്കവയലില്‍ നടക്കും. ജൂലൈ 10-ന് കല്‍പ്പറ്റ പുല്‍പ്പാറയില്‍ ജില്ലാതല മൗണ്ടയ്ന്‍ സൈക്ലിംഗ് മത്സരങ്ങളും 13-ന് രാവിലെ എട്ട് മണിക്ക് കാക്കവയലില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് മാരത്തോണ്‍ മത്സരവും ഉണ്ടാകും