ഞാറ്റുവേല സമയത്തും മഴയില്ല:ജില്ലയിലെ കാര്‍ഷിക മേഖല തകര്‍ച്ചയിലേക്ക്

0

നെല്‍കൃഷിക്ക് പുറമെ കുരുമുളക്, കവുങ്ങ്, കൊക്കോ തുടങ്ങിയ കൃഷികള്‍ക്കും മഴയില്ലാത്തത് തിരിച്ചടിയാവുകയാണ്.പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലക്ക് വീണ്ടും തിരിച്ചടിയാവുകയാണ് ഇപ്പോഴത്തെ മഴക്കുറവ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 63 ശതമാനത്തിന്റെ മഴക്കുറവാണ് ജൂണ്‍ ഒന്നുമുതല്‍ കാര്‍ഷിക ജില്ലയായ വയനാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അതീവ ഗുരതരമായ പ്രത്യാഘാതങ്ങളാണ് വരുത്തിവെക്കുക. ഇതിനുപുറമെ കുരുമുളകിനും കാപ്പിക്കും കവുങ്ങിനും കൊക്കോക്കും മഴയില്ലാത്തത് പ്രതികൂലമായി ബാധിക്കും. ഇത് കര്‍ഷകരെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ഇനിയും മഴപെയ്തില്ലങ്കില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും ജില്ല സാക്ഷിയാകേണ്ടിവരുമെന്ന ആശങ്കയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!