ഹജജ് യാത്രയയപ്പും, ശിഹാബ് തങ്ങള്‍ അനുസ്മരണവും നടത്തി
പാണ്ടിക്കടവ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജജ് യാത്രയയപ്പും, ശിഹാബ് തങ്ങള്‍ അനുസ്മരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ ഉല്‍ഘാടനം ചെയ്തു. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് ആയങ്കി അധ്യക്ഷനായിരുന്നു. ചടങ്ങില്‍ സംസ്ഥാന ഗവണ്‍മെന്റ്ിന്റെ അവാര്‍ഡ് നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമക്ക് സ്വീകരണവും, പാണ്ടിക്കടവില്‍ നിന്നും എംബിബിഎസ് നേടിയ ഡോ. മുബീനക്ക് അവാര്‍ഡും ,മികച്ച രക്തദാന സേവനത്തിന് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നൗഷാദ് ചത്തുള്ളിക്ക് സ്വീകരണവും നല്‍കി. ഫൈസല്‍ കോമ്പി അബ്ദുറഹിമാന്‍ മക്കിയാട് ,മമ്മൂട്ടി നിസാമി തരുവണ തുടങ്ങിയവര്‍ സംസാരിച്ചു.