പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ മറികടന്ന് പ്രതിഷേധകരെ അറസ്റ്റ് ചെയ്ത് നീക്കി പുല്‍പ്പള്ളി കുറിച്ചിപ്പറ്റ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. താമരച്ചാലില്‍ സൂസന്ന ജോയിയുടെ മൃതദേഹമാണ് ദിവസം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബല പ്രയോഗത്തിലൂടെ ഇന്ന് സംസ്‌കരിച്ചത്.കുറിച്ചിപ്പറ്റ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് മൃതദേഹം ശ്മശാനത്തില്‍ ഏടക്കുന്നതിനെതിരെ രംഗത്ത് വന്നത്. കുറിച്ചിപ്പറ്റയില്‍ അനധികൃതമായി 26 ശ്മാശനങ്ങളുണ്ട്. പുറമെ നിന്ന് രാത്രികാലങ്ങളില്‍ പോലും മൃതദേഹങ്ങള്‍ ഇവിടെ കൊണ്ടുവന്ന് അനധികൃതമായി സംസ്‌കരിക്കുന്നതായി പരാതിയെ തുടര്‍ന്ന് കുറിച്ചിപ്പറ്റ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ശ്മാശാനവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലവിലുണ്ട്. ഇന്ന് ഉച്ചയോടെയാണ് വന്‍ പോലീസ് സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചത്. രാവിലെ പുല്‍പ്പള്ളി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മൃതദേഹം കുറിച്ചിപ്പറ്റയില്‍ അടക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ നിന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വിട്ടുനിന്നു. ജനപ്രതിനിധികളും എഡിഎം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ചര്‍ച്ച നടത്തിയെങ്കിലും ഒത്തു തീര്‍പ്പുണ്ടായില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.