ഭയപ്പെടുത്തുന്ന ഇന്ത്യയില്‍ ജീവിക്കുകയെന്നത് ഏറ്റവും വലിയ ശിക്ഷയാകുമെന്ന് കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ഖദീജ മുംതാസ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന വി.ജി വിജയന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വയനാട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച വി.ജി വിജയന്‍ അനുസ്മരണത്തില്‍ ‘ജനാധിപത്യം: ആശങ്കകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതികരിക്കേണ്ട മാധ്യമങ്ങളും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വഴിപ്പെടുകയാണ്. ഇത് പ്രബുദ്ധരായ ജനതയെക്കൂടി തെറ്റിദ്ധരിപ്പിക്കും. വാക്ക്, കഥനം, കല ഇതിലൂടെ യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ മാറ്റം സാധ്യമാകൂ. സര്‍ഗപരമായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യത്ത് മാത്രമേ ജനാധിപത്യം നിലനില്‍ക്കൂവെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി പോരാടുകയാണ് ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.എന്‍ഡോവ്‌മെന്റ് നേടിയ കുട്ടികള്‍ക്ക് 5000 രൂപ വീതം കൈമാറി. വിവിധ പുരസ്‌കാരങ്ങള്‍ നേടിയ മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫര്‍ പി. ജയേഷ്, ജെയ്‌സണ്‍ തോമസ് (മനോരമ), രതീഷ് വാസുദേവന്‍ (ന്യൂസ് 18) തുടങ്ങിയവരെ അനുമോദിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി അധ്യക്ഷത വഹിച്ചു. വിജയന്‍ ചെറുകര വി.ജി. വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍, വി. മുഹമ്മദാലി, പി.സി. രാമന്‍കുട്ടി, കെ.എ. അനില്‍കുമാര്‍, കെ. സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.