വിജിലന്‍സ് ചമഞ്ഞ് പണം തട്ടിപ്പ് രണ്ട് പേരെ ബത്തേരി പോലീസ് പിടികൂടി. മുട്ടില്‍ ചൂരിപ്ര റഷീദ്(45), കാര്യമ്പാടി പുതിയപുരക്കല്‍ ഫൈസല്‍ (43) എന്നിവരെയാണ് ഇന്ന് രാവിലെ ബത്തേരി പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 13 ന് പുലര്‍ച്ചെ ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍വച്ച് വയോധികന്റെ പക്കല്‍നിന്നും പണം കവര്‍ന്ന സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിജിലന്‍സ് ചമഞ്ഞ് ആളുകളുടെ പക്കല്‍ നിന്നും പണം തട്ടുന്ന രണ്ടംഗസംഘത്തെയാണ് ബത്തേരി എസ്. ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.
ഇവര്‍ യാത്രചെയ്യാനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ 13ന് പുലര്‍ച്ചെ പാലക്കാട് രാജീവ് ജംഗ്ഷന്‍ സ്വദേശിയായ ചന്ദ്രന്‍(63) പക്കല്‍ നിന്നും ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നും പണം തട്ടിയതമായി ബന്ധപ്പെട്ടുള്ള പരാതിയിന്‍മേലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളഗപ്പാറ ഉജാല ഫാക്ടറിയില്‍ ജോലിചെയ്യുന്ന ചന്ദ്രന്‍ 13ന് പുലര്‍ച്ചെ ബത്തേരിയില്‍ എത്തി ഫാക്ടറിയിലേക്ക് പോകുന്നതിന്നായി വാഹനം കാത്തുനില്‍ക്കുന്നതിന്നടെ കാറിലെത്തിയ റഷീദും, ഫൈസലും തങ്ങള്‍ വിജിലന്റിസാണന്നും പറഞ്ഞ് ചന്ദ്രന്റെ ദേഹപരിശോധന നടത്തുകയും തുടര്‍ന്ന് ഒരാള്‍ കൈകള്‍ പുറകില്‍ പിടിച്ചുവെക്കുകയും മറ്റൊരാള്‍ ചന്ദ്രന്‍ കൈവശുമുണ്ടായിരുന്ന 22500 രൂപ അപഹരിക്കുകയും ചെയ്തു. ഇതില്‍ ചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്നുള്ള പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ സ്ഥിരമായി അന്യസംസ്ഥാന തൊഴിലാളികളുടെ പക്കല്‍ നിന്നും മറ്റും ഇത്തരത്തില്‍ ഉദ്യോഗസ്ഥവേഷം ചമഞ്ഞ് പണം തട്ടാറുള്ളവരാണന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി
Sign in
Sign in
Recover your password.
A password will be e-mailed to you.