മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അതീവ മാരകമായ മയക്കുമരുന്നായ എം.ഡി.എം.എ എന്ന മയക്കുമരുന്ന് വില്‍പ്പനയുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്ന കല്‍പ്പറ്റ സ്വദേശികളായ ചെറുകുന്നുമ്മല്‍ വീട്ടില്‍ വിനു. കെ (27) ആമ്പിലേരി സ്വദേശിയായ ടി.കെ ഹൗസില്‍ അഹമ്മദ് ഷാദില്‍ (23), കോളപ്പറമ്പില്‍ വീട്ടില്‍ ഷനൂപ് (23) എന്നിവരെ മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി യും സംഘവും ചേര്‍ന്ന് ഇന്ന് പനമരം ടൗണില്‍ വച്ച് അറസ്റ്റ് ചെയ്തു. യുവാക്കള്‍ക്ക് എം.ഡി.എം.എ വില്‍പ്പന നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്നും 1.5 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. പ്രതികളെ മാനന്തവാടി ജെ.എഫ്.സി.എം കോടതി മുമ്പാകെ ഹാജരാക്കുന്നതാണ്. ഗ്രാമിന് 6000 രൂപ എന്ന നിലയ്ക്കാണ് എംഡിഎംഎ വില്‍പ്പന നടത്തി വന്നിരുന്നത്. അതീവ മാരകമായ എംഡിഎംഎ മയക്കുമരുന്ന് ‘പാര്‍ട്ടി ഡ്രഗ്ഗ്’ എന്നറിയപ്പെടുന്ന മയക്കുമരുന്നാണ് ആണ്. വെള്ളത്തില്‍ കലക്കി കുടിക്കുകയാണ് ഈ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചെയ്തുവരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളുടെ മൊബൈല്‍ പരിശോധിച്ചതില്‍ കല്‍പ്പറ്റയിലെ നിരവധി യുവാക്കള്‍ ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. 0.5 ഗ്രാം എംഡിഎംഎ കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടത്തുന്നതാണ്.