പുല്‍പ്പള്ളി കന്നാരംപുഴ പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുടുംബശ്രീയുടേയും വനിത കൂട്ടായ്മയുടേയും നേതൃത്വത്തില്‍ വണ്ടിക്കടവ് ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.കാപ്പിസെറ്റ് ടൗണില്‍ നിന്നും പ്രകടനമായാണ് വനിതകള്‍ പ്രതിക്ഷധ മാര്‍ച്ചില്‍ പങ്കെടുത്തത്.സമരം ഗ്രാമ പഞ്ചായത്തംഗം സിനി രാജന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. റീജ ജഗദേവന്‍ അദ്ധ്യക്ഷയായിരുന്നു.കെ.കെ.അബ്രഹം,എം. എസ്.സുരേഷ്.സീന ബിനേഷ്. മോളി രാജു എന്നിവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.