തോട് വൃത്തിയാക്കാന്‍ നടപടി

0

വെള്ളമുണ്ട തൊണ്ടര്‍നാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന. കൊച്ചുവയല്‍ തോട് എല്ലാ വര്‍ഷ കാലങ്ങളിലും. മലവെള്ളപ്പാച്ചിലില്‍ നിറയുകയും തോട് കരകവിഞ്ഞൊഴുകി സമീപത്തെ വീടുകളില്‍ അടക്കം വെള്ളം കയറുന്ന സ്ഥിതിയാണ്. ഇക്കൊല്ലം വര്‍ഷകാലം ആരംഭിച്ചിട്ടും. കാട്ടുകരിമ്പ് ഇനത്തില്‍പ്പെട്ട ചെടി വളര്‍ന്നു തോട് പോലും കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. വയനാട് വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1000 തൊഴില്‍ ദിനങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ തോട് വൃത്തിയാക്കല്‍ ജോലികള്‍ തുടങ്ങിയത്. തോട് വൃത്തിയാക്കുന്നതോടെ കരകവിഞ്ഞ് വെള്ളം കയറുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Leave A Reply

Your email address will not be published.

error: Content is protected !!