വയനാട് ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുണീഫോം വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ എസ് യു -ഐ.ടി.ഡി.പി ഓഫീസ് ഉപരോധിച്ചു. വയനാട് ജില്ലയിലെ 5 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 1660 വിദ്യാര്‍ത്ഥികള്‍ക്കാണ് യൂണീഫോം ലഭിക്കാത്തത്. അധികൃതരുടെ അനാസ്ഥമൂലം ഒരു മാസത്തോളമായി വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. 10 ദിവസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഐ.ടി.ഡി.പി ഓഫീസര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിച്ചു. കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു. സുശോബ് ചെറുകുംബം, സച്ചിന്‍ നടവയല്‍, ജുനൈസ് പനമരം എന്നിവര്‍ നേതൃത്വം
Sign in
Sign in
Recover your password.
A password will be e-mailed to you.