കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി കുറ്റിമൂല തടത്തില്‍ മാത്യു (കുഞ്ഞേട്ടന്‍ – 72) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്ത് കെ.എസ്.ഇ.ബിയുടെ സ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ തിങ്കളാഴ്ച ഉച്ചയോടെ കണ്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് മാത്യുവിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് ഒഴിഞ്ഞ വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഭാര്യ: ഗ്രേസി. മക്കള്‍: സുജ, ഷിജു, ഷിബു.മരുമക്കള്‍: ബിജു, അജിത, ഷൈനി.