മഴക്കാലത്ത് വീട്ടാവശ്യത്തിനുപോലും വെളളമില്ലാതെ പുതുക്കാട് നിവാസികള്‍. അമ്പലവയല്‍ പഞ്ചായത്ത് 18-ാം വാര്‍ഡിലെ പുതുക്കാട് നാലുസെന്റ് കോളനിക്കാരാണ് ജലക്ഷാമത്താല്‍ വീര്‍പ്പുമുട്ടുന്നത്. ആകെയുണ്ടായിരുന്ന പൊതുകിണര്‍ പ്രളയത്തില്‍ ഇടിഞ്ഞുതാഴ്ന്നതോടെയാണ് ജലക്ഷാമം പ്രശ്മമായത്. സാധാരണക്കാരായ 35 കുടുംബങ്ങളാണ് പുതുക്കാട് കോളനിയിലുളളത്. പതിനേഴുവര്‍ഷമായി ഇവര്‍ വെളളമെടുത്തിരുന്ന കിണര്‍ കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞുതാഴ്ന്ന് വശങ്ങളില്‍ വിളളല്‍ വീണതോടെ കിണറിനടുത്തേക്ക് പോകാന്‍ പറ്റാതായി. വെളളം കോരാനാകാത്തവിധം ചുറ്റുഭാഗം ഇടിഞ്ഞുതാഴ്ന്നു. ഒരുവശത്തേക്ക് ചെരിഞ്ഞ് ചുറ്റിലും മണ്ണിടിഞ്ഞ് അപകടക്കെണിയായി കിണര്‍. പഞ്ചായത്ത് അധികൃതര്‍ വന്നുനോക്കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വേനല്‍ക്കാലത്ത് ടാങ്കറില്‍ വെളളമെത്തിച്ചാണ് അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റിയത്. പതിനെട്ടുവര്‍ഷമായി വേനലില്‍പോലും വറ്റാത്ത കിണറാണ് പ്രകളയകാലത്ത് ഈയവസ്ഥയിലായത്. ഒരുവര്‍ഷമായി ഉപയോഗിക്കാത്ത കിണറിന്റെ അടിത്തട്ടില്‍ ഇപ്പോള്‍ അല്‍പ്പം വെളളമുണ്ട്. ഏതോ ജീവിയുടെ ജഡം വീണ് മലിനമാണ് വെളളം. വീതികുറഞ്ഞ റോഡരികിലാണ് കിണര്‍. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടക്കെണിയാണിത്. സുരക്ഷാ കവചമില്ലാത്ത കിണറിനരികിലേക്ക് കുട്ടികള്‍ വരാതെ നോക്കാന്‍ പാടുപെടുകയാണ് മാതാപിതാക്കള്‍. മഴക്കാലം എത്തിയതോടെ വലിയ ആശങ്കയിലാണ് ഇവര്‍. കിണറിന്റെ വശങ്ങള്‍ ഇടിഞ്ഞത് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീടിന് ഭീഷണിയായി. കിണര്‍ നന്നാക്കുകയോ മൂടുകയോ ചെയ്തില്ലെങ്കില്‍ ഈ മഴക്കാലത്ത് വീട് തകരുമെന്ന പേടിയിലാണ് അദ്ദേഹം
Sign in
Sign in
Recover your password.
A password will be e-mailed to you.