തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട് കുറുമ്പാലക്കോട്ട നാരങ്ങമൂല കോളനിയിലെ ചന്ദ്രന്റെ മകള്‍ അനീഷ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് വീട്ടില്‍ നിന്ന് തീപ്പൊള്ളലേറ്റത് തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.