നൂല്‍പ്പുഴ പഞ്ചായത്ത് നടത്തിയ മെഗാ അദാലത്തില്‍ പരാതിയുമായി എത്തിയത് ആയിരത്തിലേറെപ്പേര്‍. പഞ്ചായത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളായ ഗോത്രവിഭാഗങ്ങള്‍്ക്കായാണ് റേഷന്‍ കാര്‍ഡ്,ഉടമസ്ഥാവകാശം, ജനന-മരണ സര്‍്ട്ടിഫിക്കറ്റുകള്‍, ആധാര്‍ തുടങ്ങിയ രേഖകള്‍ നല്‍കുന്നതിന്നായി മെഗാഅദാലത്ത് സംഘടിപ്പിച്ചത്. നൂല്‍പ്പുഴ പഞ്ചായത്ത് ആസ്ഥാനമായ നായ്ക്കട്ടി എ യു പി സ്‌കൂളിലാണ് പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് വിവിധ വകുപ്പുകളെ സഹകരിപ്പിച്ച് പ്രശ്നപരിഹാര മെഗാഅദാലത്ത് സംഘടിപ്പിച്ചത്. പഞ്ചായത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളായ ഗോത്രവര്‍ഗ്ഗക്കാരായാണ് അദാലത്ത് നടത്തിയത്.ഇവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും റേഷന്‍കാര്‍ഡ്, ഉമസ്ഥാവകാശം, ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നീ അടിസ്ഥാന രേഖകളില്ല. അതിനാല്‍തന്നെ സര്‍ക്കാറില്‍ നിന്നും ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നൂല്‍പ്പുഴ പഞ്ചായത്ത് റവന്യു-സിവില്‍ സപ്ലൈസ്- വനംവകുപ്പ്- ട്രൈബല്‍ വകുപ്പ്- പഞ്ചായത്ത് എന്നീ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംയുക്തമായി മെഗാഅദാലത്ത് നടത്തിയത്. അദലത്തില്‍ 1175 പേരാണ് പങ്കെടുത്തത്. പരാതികളും അപേക്ഷകളും സ്വീകരിക്കുകയും ഒരു മാസത്തിനകം രേഖകള്‍ ഇവര്‍ക്ക് കൈമാറാം എന്ന ഉറപ്പ് അദാലത്തില്‍ സ്വീകരിക്കുകയും ചെയ്തു. അദാലത്തിന്റെ ഉല്ഘാടനം സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. ശോഭന്‍കുമാര്‍ അധ്യക്ഷനായിരന്നു. പഞ്ചായത്തംഗങ്ങള്‍ വിവിധ വകുപ്പ് ഉദ്യോഗ്സ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.