റോഡെന്ന സ്വപ്നവുമായി മുണ്ടിയോട്ടില്‍ ഗ്രാമം
വെള്ളമുണ്ട മുണ്ടിയോട്ടില്‍പടിക്കാരുടെ റോഡെന്ന സ്വപ്നത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ട്. 25 വര്‍ഷം മുന്‍പ് നാട്ടുകാര്‍ റോഡ് വെട്ടി പഞ്ചായത്തിനെ ഏല്‍പ്പിച്ചെങ്കിലും സോളിങ് നടത്താന്‍ മാറിമാറി വന്ന ഭരണാധികാരികള്‍ ഇനിയും തയ്യാറായില്ല.ഒരു നാടിന്റെ ഏക ആശ്രയം. വളരെ പ്രതീക്ഷയോടെ 25 വര്‍ഷം മുന്‍പ് നാട്ടുകാരുടെ ശ്രമദാനത്തിലൂടെ റോഡ് വെട്ടി പഞ്ചായത്തിന് ഏല്‍പ്പിച്ചു. വെള്ളമുണ്ട പഞ്ചായത്ത് അധികൃതര്‍ നാട്ടുകാര്‍ക്ക്. ഉറപ്പും നല്‍കി ഉടന്‍തന്നെ റോഡ് സോളിങ് ചെയ്യുമെന്ന്. ഈ ഉറപ്പ് ലഭിച്ചിട്ടുണ്ട് 25 വര്‍ഷം കഴിഞ്ഞു. പിന്നീട് മാറിമാറിവന്ന പഞ്ചായത്ത് ഇലക്ഷനില്‍ ഇലക്ഷന്‍ വാഗ്ദാനങ്ങളില്‍ ആദ്യം ഉള്‍പ്പെടുത്തുക ഈറോഡ് നന്നാകുമെന്നവാഗ്ദാനം. അമ്പതോളം വീട്ടുകാരും. കോളനി കാരും ഉപയോഗിക്കുന്ന. അത്തി കൊല്ലി മുണ്ടിയോട്ടില്‍. റോഡ് വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങി. മഴക്കാലമായാല്‍. ഈ റോഡിലൂടെ സാഹസികമായാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത്.ആര്‍ക്കെങ്കിലും രോഗം വന്ന് കിടപ്പിലായാല്‍ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ എടുത്തുകൊണ്ട് പോകേണ്ട അവസ്ഥ.ഈ പ്രദേശത്തോട് ചെയ്യുന്ന കടുത്ത അനാസ്ഥയ്ക്കെതിരെ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍