അമേരിക്കയിലേക്ക് പോകുന്ന റാഷിദ് ഗസ്സാലിക്ക് യാത്രയപ്പ് നല്‍കി

0

കല്‍പ്പറ്റ :അമേരിക്കന്‍ ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ ഇന്ത്യയില്‍നിന്നുള്ള ഏക പ്രതിനിധി റാഷിദ് ഗസ്സാലിക്ക് സമസ്ത: ഓഡിറ്റോറിയത്തില്‍ യാത്രയപ്പ് നല്‍കി.വര്‍ഗീയ തീവ്രവാദ ചിന്തകള്‍ നവ തലമുറയില്‍ വളര്‍ന്നുവരുന്നത് രാജ്യാന്തര സമൂഹം സ്വീകരിക്കേണ്ട കരുതലുകളാണ് മൂന്നാഴ്ച അമേരിക്കയിലെ അഞ്ചു സംസ്ഥാനങ്ങളിലായി നീണ്ടുനില്‍ക്കുന്ന പര്യടന കാലത്തെ പ്രധാന പരിപാടി .ചൈന, പാകിസ്ഥാന്‍, ശ്രീലങ്ക, സിംഗപ്പൂര്‍, ഫ്രാന്‍സ് ,സൗദി അറേബ്യ, ഈജിപ്ത്. ഉള്‍പ്പെടെയുള്ള15 രാഷ്ട്രങ്ങളില്‍നിന്നുള്ള 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് ഗസ്സാലി അമേരിക്കന്‍ എംബസിയാണ് പ്രതിനിധികളെ നോമിനേഷന്‍ ചെയ്യുന്നത്.വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍,സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ തുടങ്ങിയവ പരിഗണിച്ച് അതാത് രാഷ്ട്രങ്ങളിലെ എംബസികള്‍ ആണ് പ്രതിനിധികളെ കണ്ടെത്തുന്നത്.മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന യാത്രയില്‍ മികച്ച സൗകര്യങ്ങളും യാത്രാ ചിലവുകളും അമേരിക്ക വഹിക്കും.വിവിധ യൂണിവേഴ്‌സിറ്റികളിലും ഗവണ്‍മെന്റ് ഒരുക്കുന്ന വേദികളിലും പ്രബന്ധമവതരിപ്പിക്കും.സംവാദങ്ങളും നടക്കും.സൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ലീഡര്‍ഷിപ്പ് ഡയറക്ടര്‍,ഇമാം ഗസ്സാലി അക്കാദമി ഡയറക്ടര്‍,നീലഗിരി കോളേജ് എക്‌സിക്യൂട്ടീവ് അംഗം ,ജിസിസി രാഷ്ട്രങ്ങളിലെ അബീര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്,സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ തുടങ്ങിയ നിരവധി പദവികള്‍ ഗസ്സാലി വഹിക്കുന്നുണ്ട്.ബഹുഭാഷാ പണ്ഡിതനും മികച്ച പ്രഭാഷകനും ആണ് റാഷിദ് ഗസ്സാലി.വയനാട് ജില്ല സമസ്ത കോ ഓഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ചെയര്‍മാന്‍ പിണങ്ങോട് അബുബക്കര്‍ അദ്ധ്യക്ഷനായി. ജംഇയ്യത്തുല്‍ഉലമ ജില്ല പ്രസിഡണ്ട് കെ.ടി.ഹംസ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ.അഹമദ് ഹാജി, സമസ്ത ജില്ലാ സെക്രട്ടരി എസ് .മുഹമ്മദ് ദാരിമി, എം.ഹസ്സന്‍ മുസ്ലിയാര്‍, കെ.സി.മമ്മുട്ടി മുസ്ലി യാര്‍ ,കെ.എ.നാസര്‍ മൗലവി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുട്ടി ഹസനി ,ചക്കര അബ്ദുല്ല ഹാജി, പി.ടി. ആലിക്കുട്ടി, പി.സി.ഉമര്‍, കെ.സി. നവാസ് എന്നിവര്‍ പങ്കെടുത്തു. കണ്‍വീനര്‍ പി.സി.ഇബ്രാഹിം ഹാജി സ്വാഗതവും സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ല വര്‍ക്കിംഗ് സെക്രട്ടറി ഉസ്മാന്‍ കാഞ്ഞായി നന്ദിയും പറഞ്ഞു. റാഷിദ് ഗസ്സാലി യാത്രയയപ്പിന് നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!