ജനങ്ങളുടെ വിശ്വാസം നേടിയാല്‍ വനംവകുപ്പിന്റെ പ്രവര്‍ത്തനം എളുപ്പമാകുമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ മനുഷ്യ വന്യ ജീവി സംഘര്‍ഷം പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഏകദിന ശില്പശാല ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. കല്‍പ്പറ്റ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലെ പരിപാടിയില്‍ കെ .എഫ് .പി .എസ് .എ. സംസ്ഥാന പ്രസിഡന്റ് എം എസ് ബിനുകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി റി എം മനോഹരന്‍ ,പി കെ കേശവന്‍ , വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷജ്ന തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വന്യജീവി പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ജനപ്രതിനിധികള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.