ചെതലയത്ത് ടീ ബ്രേക്കുമായി രാഹുല്‍ഗാന്ധി

0

രാവിലെ മുതല്‍ ആരംഭിച്ച റോഡ് ഷോയ്ക്ക് ചെതലയത്ത് ടീ ബ്രേക്കുമായി രാഹുല്‍ ഗാന്ധി.ബത്തേരി നിയോജകമണ്ഡലത്തിലെ ആദ്യ നന്ദിപറച്ചില്‍ റോഡ് ഷോ പുല്‍പ്പള്ളിയില്‍ നടത്തിയതിനുശേഷം ബത്തേരിയിലേക്കുള്ള യാത്രാമധ്യേയാണ് ചായകുടിക്കാന്‍ ചെതലയത്ത് ഇറങ്ങിയത്.നാലേ ഇരുപതോടെ ചെതലയം ആറാംമൈലില്‍ എത്തിയ രാഹൂല്‍ഗാന്ധി വാഹനത്തില്‍ നിന്നും ഇറങ്ങി സമീപത്തെ വര്‍ക്കിച്ചന്റെ ചായക്കടയില്‍ ഇറങ്ങിയാണ് ചായകുടിച്ചത്്.രാഹുല്‍ഗാന്ധി ചായക്കടയില്‍ എത്തിയതറിഞ്ഞ തടിച്ചുകൂടിയ പ്രദേശത്തെ ജനങ്ങളോട് കുശലാന്വേഷണവും നടത്തി സെല്‍ഫിയുമെടുത്താണ് മടങ്ങിയത്.20മിനിറ്റ് നേരം നേതാക്കള്‍ക്കൊപ്പം ചായക്കടയില്‍ കഴിച്ചുകൂട്ടി.ഈ സമയം വര്‍ക്കിച്ചന്‍ ഒരുപാത്രത്തില്‍ ഉള്ളിവടയും പഴംപൊരിയും പഴവും കുപ്പിവെള്ളവും ഇവര്‍ക്കു മുന്നിലെ മേശയില്‍ എത്തിച്ചു.ഇതില്‍ നിന്ന് പഴംപൊരി എടുത്ത് രാഹുല്‍ ഗാന്ധി കഴിച്ചു.തുടര്‍ന്ന് വര്‍ക്കിച്ചനോട് കുടുംബത്തെ കുറിച്ചും മറ്റും ചോദിച്ചറിഞ്ഞു.നേതാക്കളായ കെ.സി.വേണുഗോപാല്‍,മുകള്‍ വാസ്്നിക്,ചെന്നിത്തല,ഐ.സി.ബാലകൃഷ്ണന്‍,സാദിക്കലി ശിഹാബ് തങ്ങള്‍,അനില്‍കുമാര്‍ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!