ബത്തേരി കെഎസ്ആര്‍ടിസി ബസ് ഡിപ്പോ പരിസരത്ത് വെച്ച് മയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട് പാലാഴി സ്വദേശി അബ്ദുള്‍ ഗഫൂര്‍ മകന്‍ അജ്മല്‍ എന്നയാളെ എക്സൈസ് എന്‍ഫോഴ്സമെന്റ് & ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി.മൈസൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരവേയാണ് ഇയാളെ അറസ്റ്റ് ചെയ്ത്. സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് എന്ന ഗുളികയാണ് പിടികൂടിയത്.762 ഗ്രാം മയക്കുമരുന്ന് ഗുളികകള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. 250 ഗ്രാമിനുമേല്‍ സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ഗുളികകള്‍ കൈവശം വെക്കുന്നത് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.കോഴിക്കോട് മീഞ്ചന്ത ഭാഗത്തുള്ള മയക്ക് മരുന്ന് ഗുളിക കച്ചവടക്കാരന്റെ ഏജന്റാണ് ഇയാളെന്ന് പ്രാഥമിക നിഗമനം.നിരവധി തവണ ഇയാള്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്തിയിട്ടുണ്ട്. കഴിഞ്ഞ 3 ദിവസമായി ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ഫോണ്‍ വിളികളും മറ്റും നിരീക്ഷിച്ച് സ്‌ക്വാഡ് അന്വേഷണം നടത്തിവരുകയായിരുന്നു.ഞായറാഴ്ച രാത്രി ഇയാള്‍ മൈസൂരിലേക്ക് പോയിട്ടുണ്ട് എന്ന് മനസ്സിലാക്കി സ്‌ക്വാഡ് സംഘം പരിശോധനാ ശക്തിപ്പെടുത്തിയിരുന്നു. അതീവ ജാഗ്രതയോടും സൂക്ഷമതയോടും കൂടി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മലബാര്‍ മേഖലയിലെ മയക്കുമരുന്ന് ഗുളിക വിപണന ശൃംഖലയില പ്രധാനകണ്ണിയെ പിടികൂടാന്‍ കഴിഞ്ഞത്. യുവാക്കളുടെ ഇടയില്‍ സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം വ്യാപകമാണന്നും ആയത് നിയന്ത്രിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ കൈക്കൊണ്ട് വരുകയാണെന്നും സിഐ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.