കാപ്പിസെറ്റ് കന്നാരംപുഴയില്‍ കാട്ടുമാക്കേല്‍ നിധിന്‍ പത്മനാഭനെ വെടിവെച്ച് കൊന്ന കേസില്‍ കനത്ത സുരക്ഷയില്‍ പ്രതിയുമൊത്ത് പോലീസ് തെളിവെടുപ്പ് നടത്തി. പ്രതി പുളിക്കല്‍ ഷാര്‍ലിയുമായി കൃത്യം നടന്ന സ്ഥലം,സംഭവത്തിന് ശേഷം ഒളിച്ചിരുന്ന സ്ഥലം, തോക്ക് സൂക്ഷിച്ചയിടം എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തി.പുല്‍പ്പള്ളി സി.ഐ സുരേശന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ദ്ധരുള്‍പ്പടെയുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.തെളിവെടുപ്പിനിടെ തിരയുടെ രണ്ട് കെയ്സുകള്‍ പോലീസ് കണ്ടെത്തി.കൃത്യം നടത്തിയ രീതി പ്രതി പോലീസിനോട് വിവരിച്ചു. കേസിന്റെ തുടരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രതി പുളിക്കല്‍ ഷാര്‍ലിയെ പോലീസ് നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്.വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കേസില്‍ തെളിവെടുപ്പ് തുടങ്ങിയത്. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് നിധിന്‍ പിതൃസഹോദരന്‍ കിഷോര്‍ എന്നിവര്‍ക്ക് നേരെ ഷാര്‍ലി നാടന്‍ തോക്കുപയോഗിച്ച് നിറയൊഴിച്ചത്. ഇടത് നെഞ്ചില്‍ വെടിയേറ്റ നിധിന്‍ കൊല്ലപ്പെട്ടു.കിഷോറിന് വയറിനാണ് വെടിയേറ്റത്. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വാക് തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഭവത്തിന് ശേഷം വനത്തിലേക്ക് കടന്ന പ്രതിയെ മെയ് 27നാണ് പോലീസ് പിടികൂടിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.