ജില്ലാശുപത്രിക്ക് പരിസ്ഥിതി പുരസ്‌കാരം
സംസ്ഥാന ഗവണ്‍മെന്റിന്റെ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്‌കാരത്തിന് മാനന്തവാടി ജില്ലാശുപത്രി അര്‍ഹമായി. ആശുപത്രി വിഭാഗത്തില്‍ വയനാടിന് രണ്ട് പുരസ്‌കാരങ്ങള്‍. മേപ്പാടി ഡി.എം വിംസിന് രണ്ടാം സ്ഥാനവും ജില്ലാശുപത്രിക്ക് മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്.പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്‌കാരം ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനം എറണാകുളത്തെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനാണ്.മികച്ച മലിനീരകണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അത് കാര്യക്ഷമമായി പ്രവൃത്തിപ്പിക്കുകയും ചെയ്തതിനാണ് പുരസ്‌കാരം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.