റംസാന്‍ കിറ്റ് വിതരണം
കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മാനന്തവാടി മണ്ഡലം കണ്‍വെന്‍ഷനും സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് സ്വീകരണവും റംസാന്‍ കിറ്റ് വിതരണവും സംഘടിപ്പിച്ചു.മാനന്തവാടി ഹാക്‌സണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ സക്കീര്‍ കാവന്നൂര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി നൗഷാദ് ചൊക്ലി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി അര്‍ഷാദ് ചെറ്റപാലം സംഘടന വിശദീകരണം നടത്തി. ജില്ലാ പ്രസിഡണ്ട് രമേശ് കുമാര്‍, സെക്രട്ടറി ലത്തീഫ് മെക്കായി, ട്രഷറര്‍ നാരായണന്‍ നായര്‍, മണ്ഡലം ഭാരവാഹികളായ റീന കപ്പുംച്ചാല്‍, സാജിദ് വാളാട്, മൂന്ന് പാണ്ടിക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാന ജില്ലാ നേതാക്കളെ ആദരിച്ചതോടൊപ്പം യൂണിയന്‍ അംഗങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണവും നടത്തി.